സങ്കീര്‍ത്തനം 36: 5-10

എത്തുന്നുവാകാശത്തോളം നാഥാ തവ
മാറാത്ത സ്നേഹം വിശ്വസ്തതയും
താവക നീതി ഗിരികളെപ്പോലെയും
ന്യായവിധിയാഴിയെപ്പോലെയും

ഈശ്വരന്‍ ജീവന്നുറവയാകുന്ന പോല്‍
താന്‍ വെളിച്ചത്തിന്നുറവയുമേ
ആ വെട്ടത്താല്‍ വെട്ടം കണ്ടിടുന്നു ഞങ്ങള്‍
ജീവിതപാതയില്‍ സഞ്ചരിക്കേ

മാനുഷരേയും മൃഗങ്ങളേയും നാഥന്‍
സംരക്ഷിപ്പൂ തള്ളപ്പക്ഷിയെപ്പോല്‍
നാഥാ അങ്ങേയറിവോര്‍ക്കേക കാരുണ്യം

സന്മനസ്സുള്ളോര്‍ക്ക് സംരക്ഷയും 

No comments:

Post a Comment