ഈശാ
ഞാനങ്ങയില്‍ തേടുന്നു സങ്കേതം
നാഥാ
ഞാന്‍ ലജ്ജിതനാകരുതേ
ആദ്യമായെന്‍
മാതാവിന്നുദരത്തില്‍ നി-
ന്നീലോകത്തേക്ക്
വരുത്തിയങ്ങ്
ആശ്രയിക്കുന്നേന്‍
ജന്മം മുതലങ്ങയില്‍
ബാല്യം
തൊട്ടങ്ങാകുന്നെന്നഭയം
ബാല്യത്തിലേ
അഭ്യസിപ്പിച്ചവിടുന്ന്
ഞാന്‍
പാലിക്കേണ്ടും പ്രമാണങ്ങളെ
ഏറ്റം
കഠിനമാം യാതനകള്‍ തന്നു
എന്നെയങ്ങേ
ഹിതം പോലെയാക്കാന്‍
ഞാനൊരു
വൃദ്ധനായ് തീര്‍ന്നിരിക്കുന്നിതാ
താങ്ങിനടത്തുക
ശക്തിയേകി
കാരുണ്യത്തോടെന്നെ
ചേര്‍ത്തുനിര്‍ത്തീടുക
നാഥാ
എന്‍ ശക്തി ക്ഷയിച്ചു പോയി
ദോഷമെനിക്ക്
വരുത്തുവാന്‍ നോക്കുന്നോര്‍
കൂടിയാലോചിക്കുന്നിവ്വിധത്തില്‍
"ഈശനവനെക്കൈവിട്ടിരിക്കുന്നതാല്‍
പോകാം
പിന്നാലേ പിടി കൂടിടാം"
നാഥാ
രക്ഷിക്കുക വൈരികളില്‍ നിന്ന്
തീര്‍ന്നിടട്ടെ
ലജ്ജിതരായവര്‍
ഏറ്റവും
സംരക്ഷയേകിടും കോട്ടയും
ആശ്രയമേകും
ശിലയുമങ്ങ്
No comments:
Post a Comment