സര്‍വേശനിലാശ്രയിക്ക
നന്മ പ്രവര്‍ത്തിച്ചിടുക
ജീവിതമിവ്വിധം
സുരക്ഷിതമാക്കിടാം
സര്‍വേശനിലാനന്ദിക്ക
സ്വയമങ്ങേ ഏല്‍പ്പിക്കുക
എങ്കിലവിടുന്ന്
പ്രവര്‍ത്തിക്കും നമുക്കായ്
സ്വസ്ഥമായി
ക്ഷമയോടെ താവക സന്നിധാനത്തി-
ലീശ്വരന്‍
പ്രവര്‍ത്തിക്കുവാന്‍
കാത്തിരിക്കുക
നിന്‍കരത്തിലവിടുന്ന്
മുറുകെ പിടിക്കുന്നതാല്‍
കാലൊന്നിടറിയാലും
നീ വീണുപോയിടാ
തെല്ലുമസ്വസ്ഥനായിടാ
തിന്മ ചെയ്യുവോരെക്കണ്ടും
ചതിവായി
ധനം നേടുന്നവരെക്കണ്ടും
പാടില്ല
കോപിക്കും ശീലം,
മനസ്സൊട്ടുമിളകിടാ
തിന്മയിലേക്കത്
ശീഘ്രം നയിക്കും നമ്മെ
നീതിമാനെതിരെ
ദ്രോഹാലോചന നടത്തും ദുഷ്ട-
രില്ലായ്മയാകുവാനേറെ
താമസമില്ല
നീതിമാനെതിരെ
ദുഷ്ടരൂരുന്നതാം വാള്‍കള്‍
പിന്നെ
സ്വന്തം
മാറിടത്തില്‍ തന്നെ കുത്തിക്കയറും
കണ്ടൊരിക്കല്‍
ദുഷ്ടന്‍ ദേവതാരു പോലെ തഴപ്പത്
എങ്കിലുമധികകാലം
ജീവിച്ചില്ലവന്‍
മറ്റൊരിക്കലതുവഴി
പോയി ഞാനവനെത്തേടി
ഇല്ലായ്മയായ്തീര്‍ന്നു
അവന്നതിനിടയില്‍
No comments:
Post a Comment