ഈശ്വരാ
താവക വിശ്വസ്തതയതും
ശാശ്വതസ്നേഹവും
കീര്‍ത്തിക്കുവേന്‍
വാനവും
ഭൂമിയുമങ്ങയുടേതത്രേ
സര്‍വവും
താവക സൃഷ്ടിയല്ലോ
സ്വര്‍ഗ്ഗമങ്ങേ
സ്തുതി പാടട്ടെ ഭൂമിയും
വാഴ്ത്തിടട്ടെയവിടുത്തെ
നാമം
ദാവീദിനോടങ്ങ്
ചെയ്തൊരുടമ്പടി:
"സുസ്ഥിരമാക്കും
നിന്‍ സന്തതിയെ
നിന്‍റെസിംഹാസനത്തിങ്കലവര്‍
വാഴും
എന്നേയ്ക്കും
നിന്‍റെപിന്‍ഗാമികളായ്
വാഴേണമെന്‍
ജനത്തെയെന്‍റെസ്ഥാനത്ത്
എന്നുടെ
ദൃശ്യപ്രതിമയായി
അല്ലീയുടമ്പടി
പാലിച്ചില്ലെന്നാകില്‍
ചാട്ടപ്രയോഗം
നടത്തിടും ഞാന്‍
എങ്കിലും
ദാവീദിനോടുള്ള വാഗ്ദത്തം
ലംഘിക്കുകില്ല
ഒരിയ്ക്കലും ഞാന്‍
സുസ്ഥിരമായ്
നില്‍ക്കും ദാവീദിന്‍ രാജത്വം
ആകാശമുള്ളിടത്തോളം
കാലം"
എങ്കിലിപ്പോഴങ്ങ്
ദാവീദിനോടുള്ള
വാഗ്ദത്തം
ലംഘിച്ചിരിക്കുന്നിതാ
രാജത്വം
നീക്കിയവന്‍ ശിരസില്‍ നിന്ന്
ഏകീ
വിജയം തന്‍ വൈരികള്‍ക്ക്
തന്റെകിരീടം
നിലത്തെറിഞ്ഞു,
ചെങ്കോല്‍
കൈകളില്‍
നിന്നുമെടുത്തുമാറ്റി
സിംഹാസനത്തെ
നിലത്തു മറിച്ചിട്ടു
മൂടിയവനെയപമാനത്താല്‍
തീപോല്‍
ജ്വലിക്കും തവ ക്രോധമെത്രനാള്‍?
എത്രനാളങ്ങ്
മറഞ്ഞിരിക്കും?
ദാവീദിനോടുള്ളുടമ്പടി
ഓര്‍ത്താലും
അങ്ങേ
നാമം മഹത്വപ്പെടട്ടെ!
No comments:
Post a Comment