കോപത്തോടെന്നെ
ശാസിക്കരുതേ നാഥാ
രോഷത്തോടെന്നെ
ശിക്ഷിക്കരുതേ
താവകാസ്ത്രങ്ങള്‍
തറച്ചിരിക്കുന്നെന്മേല്‍
താവക
കൈയെന്മേല്‍ വീണിതല്ലോ
സൌഖ്യമെനിക്കില്ലവിടുത്തെ
രോഷത്താല്‍
സ്വസ്ഥതയുമില്ലെന്‍
പാപം മൂലം
എന്നകൃത്യങ്ങള്‍
കൂമ്പാരമായ് കൂടുന്നു
താങ്ങാന്‍
കഴിയാത്ത ഭാരമായി
ചീഞ്ഞു
നാറീടുന്നുണ്ടെന്‍ വ്രണങ്ങളെന്റെ
ദേഹം
ജ്വരം കൊണ്ട് പൊള്ളിടുന്നു
ആകെ
ക്ഷീണിച്ച് തളര്‍ന്നിരിക്കുന്നു
ഞാ-
നുള്ളം
ദു:ഖത്താല്‍
ഞരങ്ങിടുന്നു
എന്‍
മഹാരോഗത്താല്‍ ബന്ധുക്കളുമെന്റെ
സ്നേഹിതരും
വിട്ടകന്നു നില്‍പ്പൂ
എന്നുടെ
വൈരികളോയെന്റെ
ദുഖത്തി-
ലാഹ്ലാദിച്ചീടുന്നളവില്ലാതെ
കേള്‍ക്കാതിരുന്നു
ബധിരനെപ്പോലെ ഞാ-
നൂമനെപ്പോലുരിയാടാതെയും
അങ്ങയില്‍
പ്രത്യാശ വയ്ക്കുന്നു സര്‍വേശാ
ഉത്തരമങ്ങെനിക്കേകിയാലും
എന്നകൃത്യങ്ങള്‍
ഞാനേറ്റു പറയുന്നു
പാപങ്ങളോര്‍ത്ത്
ദുഖിച്ചിടുന്നു
വേഗം
വന്നീടണെയെന്നെ
സഹായിപ്പാ-
നെന്‍
രക്ഷകായെന്റെസര്‍വേശ്വരാ
No comments:
Post a Comment