എന്നുടെ
വൈരികളെത്രയധികമാ-
ണെന്നെയെതിര്‍ക്കുവാനെത്രയോ
പേര്‍
ഈശനില്‍
നിന്നും സഹായം വരില്ലെനി-
ക്കെന്നവര്‍
നിത്യവുമോതിടുന്നു
എന്നാലെന്നീശനോയെന്നുടെ
ചുറ്റിലും
നിന്നെന്നെക്കാക്കും
പരിചയത്രേ
ഏറ്റമഭിമാനത്തോടെന്‍
ശിരസ്സുയര്‍-
ത്തീടുവാന്‍
കാരണക്കാരനീശന്‍
ഉച്ചത്തില്‍
കേണ് വിളിക്കുമ്പോഴീശ്വര-
നുത്തരമേകിടും
നിശ്ചയമായ്
നന്നായുറങ്ങിയെഴുനേല്‍ക്കുന്നേന്‍
ദിന-
ന്തോറുമവിടുന്ന്
കാക്കുകയാല്‍
വന്‍
സൈന്യമൊന്നെന്റെ നേരേ
വന്നെന്നാലും
പേടിക്കയില്ലെന്റെയുള്ളമൊട്ടും
ആയിരത്തെയാട്ടിയോടിക്കുവാന്‍
ശക്ത-
നെപ്പോഴുമെന്‍കൂടെയുള്ളതിനാല്‍
No comments:
Post a Comment