സങ്കീര്‍ത്തനം 40

കാത്തിരുന്നേന്‍ ക്ഷമയോടെ -
യീശന്റെ സഹായത്തിന്നായ്
ചെവിചായ്ചെന്‍ നിലവിളി കേട്ടവിടുന്ന്

നാശത്തിന്‍ കുഴിയില്‍ നിന്നും പിടിച്ചുകയറ്റിയെന്നെ
പാറമേല്‍ സുരക്ഷിതമായ് നിറുത്തിയെന്നെ
എന്നധരങ്ങളില്‍ നവ്യഗാനമൊന്ന് നല്‍കിയീശന്‍
സര്‍വേശന് നന്ദി ചൊല്ലും ഗീതമൊന്നല്ലോ

ഈശായെത്ര വലുതല്ലോ തവ മഹാ കരുണയും
ഞങ്ങള്‍ക്കായി ചെയ്തതാം മഹാത്ഭുതങ്ങളും
വിമോചനത്തിന്‍ സുവാര്‍ത്ത പ്രഘോഷിച്ചാന്‍ മോദമോടെ
ങ്ങേ ആരാധിക്കുവോര്‍ തന്‍ മഹാസഭയില്‍

നാഥാ തവ സ്നേഹമെന്നെ നിത്യം സംരക്ഷിച്ചിടട്ടെ
താവക കാരുണ്യമെന്മേല്‍ ചൊരിയണമേ
ഞാനെളിയോന്‍ ഞാന്‍ ദരിദ്രനെങ്കിലും സര്‍വേശനുണ്ട്

ദിനന്തോറുമെനിക്കായി കരുതിടുവാന്‍ 

No comments:

Post a Comment