നാവിനാല്‍
പാപം ചെയ്യാതെയിരിക്കുവാ-
നൊന്നുമുരിയാടാതെയിരുന്നു
ഏങ്കിലുമെന്നുടെ
വേദന വര്‍ധിച്ചു
എന്നുള്ളം
വേദനയാല്‍ തപിച്ചു
എന്നവസാനിക്കുമെന്നുടെ
ജീവിത-
മെന്നറിയിച്ചാലും
സര്‍വേശ്വരാ
എത്രയോ
ഹ്രസ്വമാണെന്നുടെയായുസ്സ
തെത്ര
ക്ഷണികമതെന്നറിവൂ
മാഞ്ഞു
പോയീടും നിഴല്‍ പോലെ ജീവിതം
ശ്വാസമത്രേയേത്
മാനുഷനും
മാനുഷര്‍
വെമ്പുന്നു സ്വത്ത്
സമ്പാദിപ്പാ-
നെങ്കിലാ
സ്വത്താരനുഭവിക്കും?
കാത്തിരിക്കുന്നു
ഞാനങ്ങേയ്ക്കായീശ്വരാ -
യെന്നുടെ
പ്രത്യാശയങ്ങ് മാത്രം.
എന്നകൃത്യങ്ങളില്‍
നിന്ന് രക്ഷിച്ചാലു-
മാകരുതേ
പരിഹാസപാത്രം
എന്നെ
ശിക്ഷിക്കരുതേയിനിയും നാഥാ
ശിക്ഷയാലേറെ
ക്ഷയിച്ചുപോയ് ഞാന്‍
കേട്ടാലുമെന്നുടെ
പ്രാര്‍ത്ഥനയീശ്വരാ
കാതോര്‍ക്കയെന്റെ
നിലവിളിയ്ക്ക്
എന്നുടെ
പൂര്‍വപിതാക്കന്മാരെപ്പോലെ
താല്‍ക്കാലികമെന്റെ
ജീവിതവും
ഈ
പരദേശവാസം വിടും മുമ്പൊന്നെ-
നിയ്ക്കാശ്വസിക്കുവാന്‍
ഭാഗ്യമേക
No comments:
Post a Comment