സങ്കീര്‍ത്തനം: 16

ഈശാ തൃപ്പാദത്തില്‍ തേടുന്നഭയം ഞാ-
നെന്റേതെല്ലാം തവ ദാനമത്രേ
എന്‍ കര്‍ത്താവായിടും സര്‍വേശ്വരാ തവ
കണ്മണി പോലെന്നെ കാക്കണമേ

എന്നുടെ സര്‍വസ്വവുമവിടുന്ന് താ-
നെന്‍ ഭാവിയും നാഥന്‍ നിര്‍ണ്ണയിപ്പൂ
എന്‍ വലഭാഗത്തായുണ്ടീശനെപ്പോഴു-
മെന്നതാലൊന്നിലും ഞാന്‍ കുലുങ്ങാ

നാഥാ തവജനമെത്രയോ ശ്രേഷ്ഠരാം
ജീവവഴിയില്‍ ചരിക്കുന്നവര്‍
ഈശനെ വിട്ട് ചരിപ്പവരോ മൂഢര്‍
നാശത്തിന്‍ പാതയില്‍ തന്നെയവര്‍

മൃത്യുമാര്‍ഗ്ഗത്തില്‍ ചരിക്കാതെയെന്‍ നാഥന്‍
ജീവന്റെ പാത കാട്ടിത്തരുന്നു
ഈശനെപ്പോഴുമെന്‍ കണ്മുന്നിലുള്ളതാ-

ലാഹ്ലാദിക്കുന്നെന്‍ ഹൃദയമേറ്റം 

No comments:

Post a Comment