സങ്കീര്‍ത്തനം 41

കാരുണ്യത്തോടെ സര്‍വേശായെന്‍ കുറ്റങ്ങ-
ളെല്ലാം പൊറുത്തെനിക്കേക സൌഖ്യം
ഞാനതിവേഗത്തിലില്ലാതെയായ്തീരാന്‍
കാംക്ഷിച്ചിടുന്നേറെയെന്‍ വൈരികള്‍

ചൊല്ലുന്നു പൊള്ളയാമാശ്വാസവാക്കുകള്‍
രോഗിയെന്നെക്കാണാനെത്തിടുവോര്‍
പിന്നെപ്പുറത്തുപോയ് ഹീനമാം വാക്കുക-
ളെന്നെക്കുറിച്ചവരോതിടുന്നു

ന്‍ രോഗം മാരകമായതിനാല്‍ ഞാനെ-
ഴുന്നേല്‍ക്കുകില്ലെന്ന് ചൊല്ലുന്നവര്‍
എന്നെച്ചവുട്ടി മെതിച്ചിടുവാന്‍ കാലു-
യര്‍ത്തിടുന്നെന്‍ കൂട്ടുകാരന്‍ പോലും

നാഥായെന്‍ തെറ്റുകളെല്ലാം പൊറുത്തെന്നെ
പൂര്‍ണമായ് സൌഖ്യമാക്കീടണമേ
അങ്ങനെ വൈരികളെന്നുടെമേല്‍ ജയം

നേടുവാന്‍ കാരണമാകരുതെ 

No comments:

Post a Comment