ഏറ്റം
വിശേഷപ്പെട്ട മുന്തിരിവള്ളിയീശന്‍
ഈജിപ്തില്‍
നിന്നും കൊണ്ടുവന്ന് കനാനില്‍
നട്ടു
നന്നായ്
തടമെടുത്ത്,
ഏകി
വെള്ളം വളവും,
ചുറ്റിലും
നിന്ന് കളകളും പിഴുതെറിഞ്ഞു
ആഴത്തില്‍
വേരോടിയതിന്‍ ചില്ലകള്‍
പടര്‍ന്നു
പര്‍വതങ്ങള്‍ക്കും
തണല്‍ വിരിച്ചു അതിവേഗം
കൂറ്റന്‍
ദേവദാരുക്കളില്‍ പടര്‍ന്നേറിയത്
ചില്ലകളാഴി
മുതല്‍ നദികളോളം നീണ്ടു
ഇന്നതിന്‍
വേലിക്കെട്ട് തകര്‍ന്നു
കിടക്കുന്നു
വഴിപോക്കരെല്ലാമതിന്‍
ഫലം പറിക്കുന്നു
കാട്ടുപന്നികളതിന്‍
വേരുകള്‍ മാന്തീടുന്നു
മറ്റ്
വന്യജീവികള്‍ ചില്ലകള്‍
തിന്നീടുന്നു
ഈശ്വരാ
സ്വര്‍ഗ്ഗത്തില്‍
നിന്നുംതൃക്കണ്‍പാര്‍ക്കേണമേ
കാരുണ്യത്തോടെ
രക്ഷിക്കീ മുന്തിരിവള്ളിയെ
തവ
വലങ്കൈ നട്ടു അങ്ങേയ്ക്കായ്
വളര്‍ത്തിയ
ഇച്ചെടിയെ
കനിവ് തോന്നി സംരക്ഷിച്ചാലും
No comments:
Post a Comment