എത്ര
തലമുറയായി സര്‍വേശ്വരാ
സങ്കേതമാകുന്നു
ഞങ്ങള്‍ക്കങ്ങ്
വന്‍പര്‍വതങ്ങളുരുവായിടും
മുമ്പേ
വാനഭൂമികളുണ്ടാകും
മുമ്പേ
ആയിരിക്കുന്നങ്ങ്
ദൈവമായ് ആദിയോ
അന്തമോയില്ലാതെ
ശാശ്വതമായ്
ആയിരമാണ്ടുകള്‍
പോലും തൃക്കണ്‍കളില്‍
ഇന്നലെപ്പോയൊരു
നാള് പോലെ
രാത്രിയിലാരുമറിയാതെ
വേഗത്തില്‍
പോയിടും
ഹ്രസ്വമാം യാമം പോലെ
പൂഴിമണ്ണില്‍
തവ ജീവശ്വാസമൂതി
മാനുഷനെ
ഉരുവാക്കിയങ്ങ്
ശ്വാസം
തിരികെ എടുത്തിടുമ്പോള്‍
വീണ്ടും
മാനുഷന്‍
മണ്ണായി മാറിടുന്നു
സൂര്യനുദിക്കവേ
മണ്ണിലുണ്ടായ് വരും
പൂവ്
പോലല്ലയോ മാനുഷനും
ഏറിയാലെണ്‍പത്
വര്‍ഷങ്ങള്‍ നീളുന്ന
ജീവിതം
വേഗം കഴിഞ്ഞുപോകും
ജീവിതം
വിസ്മൃതമാകും നെടുവീര്‍പ്പ്
പോലെയും
സ്വപ്നത്തെപ്പോലെയുമാം
ആയുസിന്‍
നാളുകളെണ്ണും വിവേകിക-
ളാകുവാനേക
തവാനുഗ്രഹം
No comments:
Post a Comment