സങ്കീര്‍ത്തനം : 19: 7-14

ഈശന്‍ തന്‍ ന്യായപ്രമാണം കറയറ്റ-
തുള്ളത്തെ നവ്യമാക്കീടുമത്

തന്‍ പ്രമാണങ്ങളുറപ്പുള്ളതും ശിശു-
തുല്യരെ വിജ്ഞരാക്കീടുവതും
ചൊവ്വുള്ളതാമവ ആഹ്ലാദമേകുന്നു
ഉള്‍ക്കണ്‍കള്‍ നന്നായ് തുറക്കുമവ

തങ്കത്തിലും വിലയേറും പ്രമാണങ്ങള്‍
തേനെക്കാള്‍ മാധുര്യമേറുന്നവ
ന്യായപ്രമാണങ്ങളാചരിച്ചാലവ
നേട്ടങ്ങള്‍ നല്‍കിടും ജീവിതത്തില്‍

ഏറ്റുപറയുന്നേനെന്നപരാധങ്ങള്‍
കുറ്റവിമുക്തനായ് തീര്‍ക്കുകെന്നെ
എന്‍ മനോവ്യാപാരവും ഭാഷണങ്ങളും

താവകയിഷ്ടം പോലാകണമേ 

No comments:

Post a Comment