കാരുണ്യംകാട്ടി
ദേശത്തോട് സര്‍വേശ-
നൈശ്വര്യം
സ്ഥാപിച്ചിരിപ്പൂ വീണ്ടും
കുറ്റങ്ങളെല്ലാം
ക്ഷമിച്ചു ജനത്തോട്
കോപം
വന്നതവിടുന്നടക്കി
നാഥാ
പുനരുദ്ധരിച്ചാലും ഞങ്ങളെ
കോപമവസാനിപ്പിക്കണമേ
നാഥാ
കോപിക്കുമോ ഞങ്ങളോടെന്നാളും
നീളുമോ
രോഷം തലമുറകള്‍
അങ്ങയില്‍
ഞങ്ങളാനന്ദം കൊണ്ടീടുവാന്‍
ഏകുകയില്ലേ
നവജീവിതം?
നാഥനരുളുന്നു:
"ഏകും
സമാധാന-
മെന്നിലേക്കിന്ന്
തിരിയുവോര്‍ക്ക്"
തന്നെ
മാനിക്കും ജനത്തെ സംരക്ഷിക്കുവാന്‍
നാഥനെപ്പോഴുമൊരുക്കമത്രേ
ഇന്നാട്ടില്‍
വാസം ചെയ്തീടും തന്‍ തേജസ്സ്
ഭൂവില്‍
മുളക്കുംതന്‍ വിശ്വസ്തത
നന്മ
നോക്കും സ്വര്‍ഗ്ഗത്തില്‍
നിന്ന് ഭൂമിയെ
ഈശ്വരന്‍
വര്‍ഷിച്ചിടും സമൃദ്ധി
No comments:
Post a Comment