സങ്കീര്‍ത്തനം 70

വേഗം രക്ഷിക്കുകയെന്നെ സര്‍വേശ്വരാ
വേഗം വരേണം സഹായവുമായ്

ലജ്ജിതരും പരിഭ്രാന്തരുമാകട്ടെ
നാശത്തിനായ് ശ്രമിച്ചീടുന്നവര്‍
എന്നനര്‍ത്ഥം കാണ്മാനിച്ഛിക്കും ശത്രുക്കള്‍
തീര്‍ന്നിടട്ടെയപമാനിതരായ്

മോദിക്കട്ടങ്ങയെ തേടുവോരൊക്കെയും
താവക രക്ഷയ്ക്കായ് കാംക്ഷിക്കുവോര്‍
ഏറ്റം വലിയവനാകുന്നു സര്‍വേശ-
നെന്നവര്‍ ഘോഷിച്ചിടട്ടെ നിത്യം

ഏറ്റമെളിയോന്‍ ഞാനേറ്റം ദരിദ്രനും
വേഗം വന്നീടണേ എന്നടുക്കല്‍
നാഥനെന്‍ രക്ഷകനുമെന്‍ സഹായിയും

നാഥാ വന്നിടുവാന്‍ വൈകരുതെ

No comments:

Post a Comment