സങ്കീര്‍ത്തനം 77 : 11 - 20

ഓര്‍ക്കുന്നേന്‍ സര്‍വേശ്വരന്‍റെപ്രവൃത്തികള്‍
പൂര്‍വകാലത്തെയതിശയങ്ങള്‍

ധ്യാനിപ്പേനങ്ങേ മഹത്താം പ്രവൃത്തികള്‍
താവക മാര്‍ഗ്ഗം വിശുദ്ധമത്രേ
ആരുണ്ട് സര്‍വേശനെപ്പോലെ ഉന്നതന്‍
ഏറെ മഹാത്ഭുതങ്ങള്‍ ചെയ്യുവോന്‍

തൃക്കയ്യാല്‍ രക്ഷിച്ചു സ്വന്തജനതയെ
താവകശക്തി വെളിപ്പെടുത്തി
പേടിച്ചുപോയി ജലം നാഥനെക്കണ്ട്
ആഴവുമേറെ ഭ്രമിച്ചുപോയി

പാഞ്ഞുപോയ് മിന്നലുകളസ്ത്രങ്ങള്‍ പോലെ
ഭൂമിയെയാകേ പ്രകാശിപ്പിച്ചു
ഭൂമി നടുങ്ങി വിറച്ചുപോയി കാറ്റില്‍
മാറ്റൊലിക്കൊണ്ടങ്ങിടിമുഴക്കം

ആഴിയിന്‍ ആഴത്തിലൂടെയങ്ങേ വഴി
കാല്‍പ്പാടുകളെങ്കിലുമദൃശ്യം
ആട്ടിന്‍പറ്റത്തെപ്പോലങ്ങേ ജനതയേ
മോശയാലഹരോനാല്‍ നയിച്ചു

No comments:

Post a Comment