സങ്കീര്‍ത്തനം 36: 1 - 4, 11 -12

ഷ്ടന്റെയുള്ളത്തില്‍ പാപം നിറയുന്നു
ദൈവഭക്തിയില്ലവന്റെയുള്ളില്‍
ആരും കാണില്ലെന്ന് വീമ്പടിക്കുന്നവ-
നുള്ളിലധര്‍മ്മം മറഞ്ഞിരിപ്പൂ

കാപട്യവും വഞ്ചനയും നിറഞ്ഞതാം
വാക്കുകള്‍ വായില്‍ നിന്നും വരുന്നു
ഇല്ലൊരു നന്മയുമില്ല വിവേകവും
ലേശമവന്നുടെ ചെയ്തികളില്‍

ശയ്യയിലായിരിക്കുമ്പോഴുമുള്ളത്തില്‍
ദ്രോഹമാം ചിന്തകള്‍ തിങ്ങി നില്‍പ്പൂ
ദുര്‍മ്മാര്‍ഗ്ഗത്തിങ്കല്‍ ചരിക്കുന്നുവെപ്പോഴും
തിന്മയെ വിട്ടകലുന്നുമില്ല

ക്രമിച്ചീടരുതേയഹങ്കാരിക-
ളാട്ടിയോടിക്കരുതെന്നെ ദുഷ്ടര്‍
വീണുകിടക്കുന്നതാ ദുഷ്ടരായവര്‍

വീണു നിലം പരിചായിയവര്‍  

No comments:

Post a Comment