കേള്‍ക്കുകയെന്നുടെ
യാചന ദൈവമേ
ശ്രദ്ധിക്കുകെന്റെ
നെടുവീര്‍പ്പുകള്‍
കേള്‍ക്കെന്‍
നിലവിളി രാജാവാമീശ്വരാ
യാചിക്കുന്നേന്‍
തവസന്നിധിയില്‍
കേള്‍ക്കുന്നുവെന്നെ
നാഥന്‍ പ്രഭാതത്തിങ്കല്‍
കാത്തിരിക്കുന്നേന്‍
ബലിയൊരുക്കി
ഈശ്വരന്‍
ദുഷ്ടതയില്‍ പ്രസാദിച്ചിടാ
വാസം
ചെയ്യാ തിന്മ തന്നോടൊപ്പം
നിന്നിടാ
ധിക്കാരികള്‍ തവസന്നിധെ
ദ്വേഷിച്ചിടുന്നു
താന്‍ വഞ്ചകരെ
ഇല്ലൊട്ടും
സത്യമവര്‍ക്കധരങ്ങളില്‍
തൊണ്ട
തുറന്ന ശവക്കുഴി പോല്‍
താവക
സുസ്ഥിരസ്നേഹത്താല്‍ ഞാനെന്നു-
മങ്ങയെ
വാഴ്ത്തിടും ഭക്തിയോടെ
നീതിതന്‍
പാതയിലെന്നെ നയിക്കണം
നേരായ
പാത കാട്ടിത്തരണം
No comments:
Post a Comment