നാഥാ
ശരണപ്പെടുന്നു ഞാനങ്ങയില്‍
വേട്ടക്കാരില്‍
നിന്ന് രക്ഷിക്കണേ
കീറും
കടിച്ചവര്‍ സിംഹങ്ങളെപ്പോലെ-
യാരുമുണ്ടാകില്ല
രക്ഷിക്കുവാന്‍
സ്നേഹിതരെച്ചതിച്ചിട്ടുണ്ട്
ഞാനെങ്കില്‍
ദ്രോഹിച്ചിട്ടുണ്ടെങ്കില്‍
വൈരികളെ
പിന്തുടര്‍ന്നെന്നെപ്പിടിക്കട്ടെ
വൈരികള്‍
നിര്‍ദ്ദയം
മര്‍ദ്ദിച്ചു വീഴ്ത്തിടട്ടെ
ഏറ്റവും
ക്രോധമോടീശായെഴുന്നേല്‍ക്ക
ന്യായം
വിധിപ്പാനൊരുങ്ങിയാലും
സ്വര്‍ഗ്ഗോന്നതിയില്‍
നിന്നും വാഴുമീശനെ-
യേവരും
താണുവണങ്ങിടട്ടെ
ഹൃത്തിന്നറകളെക്കണ്ടിടുമീശ്വരാ
സജ്ജനത്തിന്നൈശ്വര്യം
നല്‍കുക
ദുര്‍ജനം
ചെയ്തിടും
ദുഷ്ടപ്രവൃത്തികള്‍-
ക്കന്തം
വരുത്തണേ തമ്പുരാനേ
തിന്മയെ
ഗര്‍ഭം ധരിച്ചവര്‍ വഞ്ചന
പേറി
വ്യാജത്തിന് ജന്മമേകും
എന്നെ
വീഴ്ത്താന്‍ കുഴിയൊന്നൊരുക്കുന്നവര്‍
വീഴുമവര്‍
തന്നെയക്കുഴിയില്‍
No comments:
Post a Comment