താവകാവകാശഭൂമി
സര്‍വേശ്വരാ
കൈക്കലാക്കിയന്യജനതകള്‍
ദേവാലയത്തെയശുദ്ധമാക്കിയവര്‍
പട്ടണത്തെപ്പാഴ്ക്കൂമ്പാരമാക്കി
നാഥാ
തവ ഭക്തര്‍ തന്‍ മൃതദേഹങ്ങള്‍
ക്രൂരമൃഗങ്ങള്‍ക്കാഹാരമായി
യേരുശലേമിന്‍റെവീഥികളില്‍
ജലം
പോലെയൊഴുകി
ജനത്തിന്‍ രക്തം
ആരുമവശേഷിച്ചില്ലവിടെ
മൃത-
ദേഹങ്ങള്‍
മണ്ണിട്ട് മൂടുവാനും
നിന്ദയാലും
പരിഹാസത്താലും ചുറ്റും
പാര്‍ക്കുന്നോര്‍
ഞങ്ങളെ മൂടുന്നിതാ
നാഥാ
തവകോപം ആളിക്കത്തേണമേ
വീണ്ടുമഗ്നിപോലവരുടെ
മേല്‍
പൂര്‍വികര്‍
ചെയ്തയപരാധങ്ങള്‍ക്കായി
എകല്ലേ
ശിക്ഷ ഞങ്ങള്‍ക്ക് നാഥാ
ബോധത്തോടെയുമറിയാതെയും
ചെയ്ത
പാപങ്ങളെല്ലാം
ക്ഷമിക്കണമേ
നാഥാ
തവ ജനമായിടും ഞങ്ങള്‍മേല്‍
താവക
കാരുണ്യം വര്‍ഷിക്കുക
താവകാവകാശഭൂമി
കരഗത-
മാക്കിയോര്‍
മേല്‍ ക്രോധം ചൊരിയുക
നാഥാ
വിടുവിക്ക ബന്ധനത്തില്‍
ഞങ്ങള്‍
കൊല്ലപ്പെടുവാന്‍
വിധിക്കപ്പെട്ടോര്‍
നാഥാ
തവ നാമം നിന്ദിച്ച വൈരികള്‍-
ക്കേഴിരട്ടിയായ്
പകരമെക
പാടിടും
സ്തോത്രഗീതങ്ങള്‍ തിരുമുമ്പില്‍
ആടുകള്‍
ഞങ്ങളങ്ങേയ്ക്ക് നാഥാ
നാഥാ
തവജനമായിടും ഞങ്ങളെ-
ക്കാലവുമങ്ങേയ്ക്ക്
പാടും സ്തുതി
No comments:
Post a Comment