നീതിബോധം
ധര്‍മ്മനിഷ്ഠയിവ മഹാ
രാജന്
സര്‍വേശാ നല്‍കിയാലും
നീതിപൂര്‍വ്വം
പാലിക്കട്ടെ ദരിദ്രരെ
ഏകട്ടെളിയോര്‍ക്ക്
സംരക്ഷയും
നാട്ടിലെവിടെയുമൈശ്വര്യം
വാഴട്ടെ
പീഡകരെല്ലാം
തകര്‍ന്നിടട്ടെ
മാരി
നന്നായ് പുല്‍പ്പുറത്ത്
പെയ്യും പോലെ
രാജഭരണമാകട്ടെ
നാട്ടില്‍
നീതി
തഴച്ചു വളരട്ടെ,
ഐശ്വര്യം
വാഴട്ടെ
ചന്ദ്രന്‍റെകാലത്തോളം
കാരുണ്യം
കാട്ടിടും സംരക്ഷയേകിടും
രാജനെളിയോര്‍ക്കും
ദുര്‍ബലര്‍ക്കും
രാജനെളിയോര്‍
തന്‍ ജീവനെക്കണ്ടിടും
ഏറ്റം
വിലയുള്ളതായിയെന്നും
നാട്ടിലെങ്ങും
ജനങ്ങള്‍ നിറഞ്ഞീടട്ടെ
ധാന്യസമൃദ്ധിയുണ്ടായിടട്ടെ
പൂത്തുലയട്ടെ
കതിര്‍ക്കുലകള്‍ നന്നായ്
ഏറ്റം
വിളവുണ്ടാകട്ടെ നാട്ടില്‍
രാജാവിന്‍
നാമം ജനങ്ങള്‍ സ്മരിക്കട്ടെ
പ്രാര്‍ഥിച്ചിടട്ടവര്‍
രാജനായി
രാജാവിന്‍
കീര്‍ത്തി നിലനില്‍ക്കട്ടെന്നാളും
ഭാഗ്യവാനെന്നറിയപ്പെടട്ടെ
വാഴ്ത്തപ്പെട്ടീടട്ടെ
ദൈവമാം സര്‍വേശന്‍
വാഴ്ത്തപ്പെടട്ടെ
തന്‍ നാമമെന്നും
ഭൂമി
മുഴുവന്‍ നിറയട്ടെയത്ഭുത-
മേറിടുമങ്ങേ
മഹിമയതാല്‍
No comments:
Post a Comment