ഏറ്റവും
നല്ലവനാകുന്നു സര്‍വേശന്‍
ശുദ്ധമാം
മാനസമുള്ളവര്‍ക്ക്
ദുര്‍വൃത്തന്മാരുടെ
ഐശ്വര്യം കണ്ടപ്പോള്‍
തോന്നിയെനിക്കവരോടസൂയ
പീഡനങ്ങളില്ല,
കഷ്ടതകളില്ല,
വേദനയൊട്ടുമേയില്ലവര്‍ക്ക്
ദുഷ്ടതയോടെ
സംസാരിച്ചിടുന്നവര്‍
ഈശനെ
നിന്ദിക്കും വാക്കുകളാല്‍
വാരിക്കൂട്ടുന്നവര്‍
സമ്പത്ത് മേല്‍ക്കുമേല്‍
ജീവിപ്പവര്‍
സുഖലോലുപരായ്
മാലപോലെയവര്‍
ചാര്‍ത്തുന്നഹങ്കാരം
വേഷം
പോലെയണിയുന്നനീതി
കാണുന്നു
കണ്‍കളില്‍ ഏറ്റമഹങ്കാരം
മാനസേ
ദുഷ്ടനിരൂപണങ്ങള്‍
എങ്ങനെ
സംഭവിക്കുമിത് ലോകത്തില്‍
നീതിമാനാമീശന്‍
വാണിടുമ്പോള്‍?
ചോദ്യത്തിനുത്തരം
കണ്ടെത്താനാകാതെ
ഏറ്റവുമസ്വസ്ഥനായിപ്പോയ്
ഞാന്‍
ദൈവത്തിന്‍
മന്ദിരത്തില്‍ ചെന്ന് ധ്യാനിച്ചു
മാനസം
സ്വസ്ഥമാക്കിയൊടുവില്‍
ബോധ്യമായ്
ദുഷ്ടര്‍ക്കിപ്പോഴുള്ളയൈശ്വര്യം
നീണ്ടു
നില്‍ക്കില്ലയധികകാലം
താല്‍ക്കാലികമാണവരുടെയൈശ്വര്യം
താമസിയാതെയില്ലാതെയാകും
നിദ്രയില്‍
കാണുന്ന സ്വപ്നം പോലെയവര്‍
ഓര്‍മ്മയില്‍പ്പോലുമത്
വരില്ല
ഐശ്വര്യമില്ലാത്ത
ജീവിതമെçaത്
ആധികള്‍
വ്യാധികള്‍ തിങ്ങുന്നത്
എങ്കിലും
ദൈവത്തിന്‍ കൂടെയെന്‍ ജീവിതം
യാത്രയെന്നും
തന്‍റെപാതയതില്‍
ഈശനല്ലാതെനിക്കില്ലാരും
സ്വര്‍ഗ്ഗത്തില്‍
ഭൂവിലും
മറ്റാരുമില്ലെനിക്ക്
വേദനയൊട്ടേറെയുണ്ടെനിക്കെന്നാലും
ജീവിതമീശനോടൊത്ത്
മതി
No comments:
Post a Comment