ഈശ്വരനോട്
നിലവിളിക്കുന്നു ഞാന്‍
കേണിടുന്നു
കഷ്ടകാലത്ത് ഞാന്‍
പ്രാര്‍ഥിച്ചു
കൈകളുയര്‍ത്തി രാവേറെയും
ആശ്വാസമെങ്കിലും
വന്നതില്ല
ധ്യാനിച്ചിടുന്നു
സര്‍വേശനെ ഞാനെന്നാല്‍
ആശ
നഷ്ടപ്പെട്ടിടുന്നെനിക്ക്
ഈശ്വരന്‍
നിദ്ര നല്‍കുന്നില്ലെനിക്കിപ്പോള്‍
വ്യാകുലമായിരിക്കുന്നെന്‍
മനം
ഗാഢചിന്തയില്‍
കഴിയുന്നേന്‍ രാത്രിയില്‍
പോയ
വര്‍ഷങ്ങളനുസ്മരിപ്പൂ
നാഥനെന്നേയ്ക്കുമായ്
തള്ളിക്കളയുമോ
നമ്മില്‍
പ്രസാദിക്കില്ലേയിനിയും?
നാഥന്‍റെകാരുണ്യമില്ലാതെയായ്
പോയോ
വാഗ്ദാനങ്ങള്‍
നിറവേറ്റില്ലയോ
ഏറ്റവും
കോപം നമ്മോടങ്ങേയ്ക്കുള്ളതാല്‍
കാരുണ്യം
കാട്ടാന്‍ മറന്നു പോയോ
കാരുണ്യവാതിലടച്ചു
കളഞ്ഞുവോ
വാതിലിനിയും
തുറക്കുകില്ലേ?
എന്നുടെ
നന്മയ്ക്കായ് യാതൊന്നുമീശ്വരന്‍
ചെയ്യുന്നില്ലെന്നത്
സത്യമത്രേ
ഏറെ
ദുഖം ഞാനനുഭവിക്കുന്നതിന്‍
കാരണം
സംശയമില്ലിതുതാന്‍
No comments:
Post a Comment