ആകാശങ്ങള്‍
പ്രഘോഷിപ്പൂ
സര്‍വേശന്‍തന്‍
മാഹാത്മ്യത്തെ
വാനവിതാനത്തില്‍
കാണ്‍മൂ തന്‍ കൈപ്പണികള്‍
പകല്‍
പകലോടും രാത്രി രാത്രിയോടും
പ്രഘോഷിപ്പൂ
വാക്കുകളില്ലാതെ
ശബ്ദഘോഷമില്ലാതെ
എങ്കിലുമീ
ഭാഷയില്ലാ പ്രഘോഷണമെത്തീടുന്നു
ഭൂലോകമെങ്ങുമതിന്നതിര്‍ത്തിയോളവും
സര്‍വേശ്വരന്‍
വാനങ്ങളില്‍ തീര്‍ത്തു
മഹാകൂടാരമൊ-
ന്നതില്‍
സൂര്യന്‍ തേജസ്സോടെ വാണരുളുന്നു
മണവറയില്‍
നിന്നൊരു മണവാളനെന്നപോലെ
പുറപ്പെട്ടൊരഭ്യാസി
പോലോട്ടം തികപ്പൂ
ഒരറ്റത്ത്
നിന്നുദിച്ച് മറ്റേയറ്റത്തസ്തമിക്കും
സൂര്യന്‍
സര്‍വത്തിന്നുമേകിടുന്നു
ജീവോര്‍ജം
No comments:
Post a Comment