സങ്കീര്‍ത്തനം 69


ഈശ്വരാ രക്ഷിക്ക മുങ്ങിത്താഴുന്നു ഞാന്‍
താഴുന്നിതാ നിലയില്ലാതെ ഞാന്‍
പെട്ടുപോയീ ഞാന്‍ കൊടും കയത്തിന്നുള്ളില്‍
നീര്‍പ്രവാഹം ശക്തി നേടുന്നിതാ

നാവ് വരണ്ടു കരഞ്ഞ് തളരുന്നു
ഈശനായ് കാത്ത് മങ്ങുന്നു കണ്‍കള്‍
കാരണം കൂടാതെയെന്നെ ദ്വേഷിപ്പവ-
രെന്‍ തലയിന്‍ മുടിയിലധികം

കൂടപ്പിറപ്പുകള്‍ക്കന്യനായ്തീര്‍ന്നു ഞാ-
നാഹാരമായ് വിഷമേകുന്നവര്‍
നാട്ടിലെല്ലാം ഞാന്‍ സംസാരവിഷയമായ്
പാടുന്നു മദ്യപരെന്നെപ്പറ്റി

പ്രാര്‍ഥിക്കുന്നേനങ്ങയോട് സര്‍വേശ്വരാ
ചേറില്‍ താഴാതെന്നെ രക്ഷിച്ചാലും
ഏകണേയുത്തരമങ്ങേഹിതം പോലെ
കാരുണ്യവാനല്ലോ സര്‍വേശ്വരന്‍

ഞാന്‍ മൂലം ദൈവഭക്തരപമാനിത-
രാകരുതെന്നേറ്റമാഗ്രഹിപ്പൂ
പീഡിതനാണ് ഞാന്‍ ദുഖിതനാണ് ഞാന്‍
കാരുണ്യത്തോടെന്നെ രക്ഷിക്കുക

കേള്‍ക്കുന്നു നാഥന്‍ ദരിദ്രര്‍ തന്‍ യാചന
ദാസരായോരെവഗണിക്കാ
സീയോനെ നിശ്ചയമങ്ങ് രക്ഷിച്ചിടും
പാര്‍ക്കുമവിടങ്ങേ സ്നേഹിക്കുവോര്‍

പാടിപ്പുകഴ്ത്തിടും സര്‍വേശ്വരനെ ഞാന്‍
താമാഹാത്മ്യം ഘോഷിക്കുവേന്‍
വാനവും ഭൂമിയും രണ്ടിലും പാര്‍ത്തിടു-
മേവരും കീര്‍ത്തിച്ചിടട്ടെയങ്ങേ

No comments:

Post a Comment