രക്ഷകനായിടുമീശ്വരന്ന്
നമു-
ക്കാനന്ദമോടെ
സ്തുതിപാടിടാം
തപ്പ്
കൊട്ടീടുവിന്‍,
വീണയും
കിന്നര-
വും
മീട്ടി ഗീതങ്ങളാലപിപ്പിന്‍
കാഹളമൂതുവിനുല്‍സവവേളയില്‍
പൌര്‍ണമിയിലമാവാസിയിലും
ചൊല്ലി
സര്‍വേശ്വരന്‍:
"തോളുകളില്‍
നിന്ന്
നീക്കി
ചുമട്,
സ്വതന്ത്രരാക്കി
കേണപേക്ഷിച്ചതിവേദനയില്‍
നിങ്ങള്‍
വേഗത്തില്‍
രക്ഷിച്ചു നിങ്ങളെ ഞാന്‍
മറ്റ്
ദൈവങ്ങള്‍ നിനക്കുണ്ടായീടരു-
തെന്ന
പ്രമാണം കൈവിട്ടു നിങ്ങള്‍
പാലിച്ചിരുന്നെങ്കില്‍
നിങ്ങളോടൊപ്പം ഞാന്‍
നിന്നേകിയേനെ
മഹാവിജയം
എങ്കിലോ
ശ്രദ്ധിച്ചില്ലെന്‍ പ്രമാണം
നിങ്ങ-
ളെന്നെയപ്പാടെയവഗണിച്ചു
അങ്ങനെ
തന്നിഷ്ടത്തോടെ നടക്കുമെ-
ന്നുള്ള
ദുശാഠ്യമനുവദിച്ചേന്‍
എന്നിഷ്ടം
പാലിച്ച് നിങ്ങള്‍ നടന്നെങ്കില്‍
തോല്‍പ്പിച്ചേനെ
ഞാന്‍ നിന്‍ വൈരികളെ
മേല്‍ത്തരമായിടും
ധാന്യങ്ങളും തേനും
ഏറ്റം
സമൃദ്ധിയായേകിയേനെ"
No comments:
Post a Comment